Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister KM Shaji

വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ചുമതല പ​ഞ്ചാ​യ​ത്തു​ക​ള്‍ ഏ​റ്റെ​ടു​ക്ക​ണം: മ​ന്ത്രി

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ ത​​​​ദ്ദേ​​​​ശ​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കു​​​​ന്ന ഗ്രാ​​​​ന്‍റു​​​​ക​​​​ളെ മാ​​​​ത്രം ആ​​​​ശ്ര​​​​യി​​​​ച്ച് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന രീ​​​​തി മാ​​​​റി ത​​​​ന​​​​ത് ​വ​​​​രു​​​​മാ​​​​നം വ​​​​ര്‍​ധി​​​​പ്പി​​​​ച്ച് സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത കൈ​​​​വ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മ​​​​ന്ത്രി കെ.​​​​എം. ഷാ​​​​ജി.

കേ​​​​ന്ദ്ര പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​രാ​​​​ജ് മ​​​​ന്ത്രാ​​​​ല​​​​യ​​​​വും സം​​​സ്ഥാ​​​ന ത​​​​ദ്ദേ​​​​ശ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പും സം​​​​യു​​​​ക്ത​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ആ​​​​ത്മ​​​​നി​​​​ര്‍​ഭ​​​​ര്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ​​​​ദ്ധ​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ ശി​​​​ല്പ​​​​ശാ​​​​ല​ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

സാ​​​​മ്പ​​​​ത്തി​​​​ക​​​ പ്ര​​​​തി​​​സ​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ള്‍ ഇ​​​തു മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ന്‍ സ്വ​​​​ന്തം​​​ നി​​​​ല​​​​യി​​​​ല്‍ പ​​​​ണം സ്വ​​​​രൂ​​​​പി​​​​ക്കാ​​​​നു​​​​ള്ള മാ​​​​ര്‍​ഗ​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ത്ത​​​​ണം. ഇ​​​​തി​​​​നാ​​​​യി റ​​​​വ​​​​ന്യു വ​​​​കു​​​​പ്പു​​​​മാ​​​​യി ചേ​​​​ര്‍​ന്നു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ മു​​​​ന്‍​കൈ​​​യെ​​​​ടു​​​​ക്കും. അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യി വി​​​​കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്ക​​​​ണം. ഫ​​​​ണ്ട് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ടു മാ​​​​ത്രം ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ ശ​​​​ക്തി​​​​പ്പെ​​​​ടി​​​​ല്ല.

ഒ​​​​രു ഫെ​​​​ഡ​​​​റ​​​​ല്‍ സി​​​​സ്റ്റ​​​​ത്തി​​​​ന​​​​ക​​​​ത്തു​​​നി​​​​ന്ന് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ള്‍​ക്ക് നി​​​​ര്‍​വ​​​​ഹി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന മു​​​​ഴു​​​​വ​​​​ന്‍ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളും പൂ​​​​ര്‍​ണ​​​​മാ​​​​യി വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ള്‍ വ​​​​രുംദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ക​​​​ള​​​​മ​​​​ശേ​​​​രി ആ​​​​ശി​​​​ഷ് ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

 

Latest News

Corehub Up